Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TCS Torture

ടി​സി​എ​സ് പീ​ഡ​ന​ക്കേ​സ്: ഓ​രോ ഫ​യ​ലി​നും വ്യ​ത്യ​സ്ത പാ​സ്‌​വേ​ഡു​ക​ൾ; മു​ഖ്യ​പ്ര​തി​യു​ടെ ഫോ​ൺ അ​ൺ​ലോ​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​തെ പോ​ലീ​സ്

നാ​സി​ക്: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക് ടി​സി​എ​സ് ബി​പി​ഒ യൂ​ണി​റ്റി​ലെ ലൈം​ഗി​ക പീ​ഡ​ന​വും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന ശ്ര​മ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം പ്ര​തി​സ​ന്ധി​യി​ൽ. കേ​സി​ലെ മു​ഖ്യ​പ്ര​തി ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലെ ഓ​രോ ആ​പ്ലി​ക്കേ​ഷ​നും ഫ​യ​ലു​ക​ൾ​ക്കും വ്യ​ത്യ​സ്ത​മാ​യ പാ​സ്‌​വേ​ഡു​ക​ൾ ന​ൽ​കി സു​ര​ക്ഷി​ത​മാ​ക്കി​യ​താ​ണ് പോ​ലീ​സി​നെ കു​ഴ​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ നി​ർ​ണാ​യ​ക​മാ​യ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ത​ട​സം നേ​രി​ടു​ന്നു.

പ്ര​തി​യു​ടെ ഫോ​ൺ ഫേ​സ് ഐ​ഡി ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, ഫോ​ണി​നു​ള്ളി​ലെ ഓ​രോ ഫോ​ൾ​ഡ​റി​നും പ്ര​ത്യേ​ക​മാ​യ പാ​സ്‌​വേ​ഡു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.
ഫോ​ൺ അ​ൺ​ലോ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ നാ​സി​ക്കി​ലെ റീ​ജി​യ​ണ​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ൽ എ​ത്തി​ച്ചു. വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഡി​ജി​റ്റ​ൽ വി​വ​ര​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നാ​ണ് നീ​ക്കം.

വാ​ട്സാ​പ്പ് ചാ​റ്റു​ക​ൾ, ഇ​മെ​യി​ലു​ക​ൾ, മ​റ്റ് രേ​ഖ​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ പീ​ഡ​ന​ത്തി​ന്‍റെ​യും സ​മ്മ​ർ​ദ്ദ​ത്തി​ന്‍റെ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രൂ എ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. നാ​സി​ക്കി​ലെ ടി​സി​എ​സ് ക്യാ​മ്പ​സി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി വ​നി​താ ജീ​വ​ന​ക്കാ​ർ പീ​ഡ​ന​ത്തി​നും മാ​ന​സി​ക ക്രൂ​ര​ത​യ്ക്കും ഇ​ര​യാ​കു​ന്നു എ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ലൈം​ഗി​ക അ​തി​ക്ര​മം, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള സ​മ്മ​ർ​ദ്ദം, മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ ഗൗ​ര​വ​ക​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ൽ ഇ​തു​വ​രെ ഏ​ഴ് ജീ​വ​ന​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്നു. ഒ​ൻ​പ​തോ​ളം എ​ഫ്‌​ഐ​ആ​റു​ക​ൾ ഇ​തു​വ​രെ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

 

Latest News

Corehub Up